നീണ്ട ഇടവേളക്കു ശേഷം എക്കാലത്തെയും മലയാളത്തിന്റെ പ്രിയ താര ജോഡികളായ മോഹൻലാലും ശോഭനയും ഒരുമിക്കുന്ന തുടരും ഉടൻ തീയേറ്ററുകളിലേക്ക്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. കെ ആർ സുനിലിന്റെ കഥയ്ക്ക് കെ ആർ സുനിലും, സംവിധായകൻ കൂടിയായ തരുൺ മൂർത്തിയും കൂടെയാണ് തിരക്കഥ , സംഭാഷണം ഒരുക്കുന്നത്. ഷോബി തിലകൻ, , മണിയൻ പിള്ള രാജു, ബിനു പപ്പു, ഇർഷാദ് ,റാണി ശരൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ… ആരാധകർ വലിയ പ്രതീക്ഷയുടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് തുടരും….