
Anil Vennicode
#വ്യക്തി #കലാജീവിതം
അനിൽ വെന്നി കോടിന്റെ ജീവിതത്തിലൂടെ …
ജീവിതം ആകസ്മികങ്ങളുടെ ഘോഷയാത്രയാണെന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. അത് പോലെയാണ് അനിൽ വെന്നി കോടിന്റെ ജീവിതം.1993 – 94 കാലഘട്ടത്തിൽ ഇന്നത്തെ പ്രശസ്ത സിനിമാ സീരിയൽ സംവിധായകൻ (അന്ന് അദ്ദേഹം അസ്സോസ്സിയേറ്റ് ഡയറക്ടർ ) ശ്രീജിത് പലേരിയുടെ ടെലിഫിലിമിൽ തുടക്കം. തുടർന്ന് ശ്രീജിത് പലേരി സംവിധാനം ചെയ്ത ഹംസഗീത ( വിഷ്വൽ സോങ്ങ് ) ത്തിൽ പ്രൊഡക്ഷൻ മാനേജരായും അഭിനേതാവായും.പുറകെ ശ്രീവിദ്യയും ,രവി വള്ളത്തോളും,kpac. സണ്ണി, എന്നിവർ അഭിനയിച്ച് ചിത്രാഞ്ജലിയിലെ രമേശ് കുമാർ(dubbing artist ഭാഗ്യലക്ഷ്മിയുടെ husband )കാമറയും അജിത് കുമാർ സംവിധാനവും നിർവഹിച്ച “ചൈത്രമാസങ്ങളിലെ നൊമ്പരങ്ങളിൽ ” പ്രൊഡക്ഷൻ കൺട്രോളർ ആയും അഭിനേതാവായും ..
ഇതിനിടയിൽ ജന്മനാടായ അകത്തു മുറിയിലെ റെയിൽവേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ താൽക്കാലിക ജോലിയും തുടർന്നു. ശേഷം ചെന്നൈയിൽ എ.ടി. ജോയിയുടെ കൂടെ സഹസംവിധായകനായും നടനായും ..
ക്യാബിനറ്റ്, മധുചന്ദ്രലേഖ ,കനകസിംഹാസനം ,റോമിയോ ,കളഭം ,പതാക എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിന്റെ ഒരു കാലയളവും ഇതിനിടയിൽ ഉണ്ടായി.ഒമാൻ മസ്ക്കത്ത് ബർക്കയിൽ 12 സംവത്സരങ്ങൾ.അതിപ്രശസ്തനായില്ലെങ്കിലും ,സമ്പന്നനായില്ലെങ്കിലും രാജസേനൻ ,
അനിൽ (അനിൽ – ബാബു) K .മധു ,എന്നീ പ്രശസ്ത സംവിധായകരുടെ കീഴിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം അനിലിൽ ഉണ്ട്.
രഘുനാഥ്പലേരി ,
മൺമറഞ്ഞ ശ്രീവിദ്യ ,
പ്രതാപചന്ദ്രൻ ,
കൊച്ചിൻഹനീഫ രവിവള്ളത്തോൾ
,കലാഭവൻമണി ,എന്നിവരുമൊക്കെയായും ആത്മബന്ധം ഉണ്ടാക്കാനും പറ്റി.
സമത്വം ,പാലം ,അകം പുറം, ഹജ്ജ്, മഗ്‌രിബ്,മണ്ണ്, കൂട്, യാത്ര എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിക്കാൻ കഴിഞ്ഞു .ചിത്രീകരണം തുടങ്ങാനിരിയ്ക്കുന്ന നിരവധി ചിത്രങ്ങളിലൂടെ അനിൽ വെന്നി കോട് വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ്.. പ്രിയസുഹൃത്ത് ഷാജി.ടി.നെടുങ്കല്ലേൽ സംവിധാനം ചെയ്യാൻ ഇരുന്ന ലോക്ക് ഡൌൺ കാരണം നിന്നുപോയ “കല്മഷം “, എന്നിവ അത്തരം ചിത്രങ്ങളിൽ ചിലത് .
2024 ൽ സതീഷ് അനന്തപുരിയുടെ പിന്നിൽ ഒരാൾ എന്ന സിനിമയിൽ ശ്രേദ്ധേയമായ വേഷം ചെയ്തു.
2025 ൽ വണ്ടർ ബോയ്സ് സിനിമ സംവിധാനം ചെയ്ത ശ്രീകാന്ത് എസ് നായർ സംവിധാനം ചെയ്യുന്ന ഊടും പാവും എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തും ചുവട് ഉറപ്പിക്കുന്നു. ബാലരാമപുരം നെയ്‌ത്കാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ MR. ഗോപകുമാർ, ചെമ്പിൽ അശോകൻ, കൈലാഷ്, ബിജുക്കുട്ടൻ, ഡോക്ടർ ഷാജു, അഞ്ചൽ മധു, ആദിത്യ ജ്യോതി, പൊന്നമ്മ ബാബു തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങൾ വേഷം ഇടുന്നു.
ഭാര്യ ജയശ്രീ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
BBA ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി കോഴ്സ് കഴിഞ്ഞ മൂത്ത മകൻ അജയ്
ഇപ്പോൾ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ കാർഗോ സെക്ഷൻ ജോലി നോക്കുന്നു.
ഇളയ മകൻ വിജയ് പോളിടെക്‌നിക് കഴിഞ്ഞു ദുബായ് കമ്പനിയിൽ ജോലി നോക്കി വരുന്നു.
കലാപ്രവർത്തനങ്ങൾക്കൊപ്പം ഇപ്പോൾ നാട്ടിൽ ആറ്റിങ്ങൽ റൊമാന മിനറൽ വാട്ടർ കമ്പനിയിൽ 6 വർഷം ആയി ജോലി നോക്കിയിരുന്നു ഏരിയ സെയിൽസ് മാനേജറായി.
ഇപ്പോൾ ജോലി മതിയാക്കി ഫുൾ ടൈം സിനിമാമേഖലയിൽ പ്രവർത്തിക്കുന്നു.
2025 ൽ ഒത്തിരി വർക്ക് പ്ലാൻ ആയി വരുന്നു.അനന്തപുരി സംവിധാനം ചെയ്യുന്ന രണ്ട് ചിത്രം ഹലോ ഗയ്‌സ്, കരിങ്കോഴി.
ടൈറ്റസ് ആറ്റിങ്ങൽ ഒരുക്കുന്ന സിനിമ,
നഗരൂർ ഷാ നിർമ്മിക്കുന്ന സിനിമ,
ലെമൺ ട്രീ പ്രോഡക്ഷൻസ് ഒരുക്കുന്ന സിനിമ യാണ് പുതിയ സംരംഭം.
അനിൽ വെന്നി കോടിന്റെ ഫോൺ നമ്പർ 9544821423
ഇപ്പോൾ വർക്കല വെന്നികോട് ആണ് താമസം.
മാർച്ചോട് കൂടി കൊല്ലം കുണ്ടറ ശ്രീലകം വീട്ടിൽ താമസം മാറുന്നു പുതിയ വീട്ടിൽ.
- +91 9544821423
- Kollam